’മിസ്റ്റർ ടാറ്റ, നിത്യശാന്തി നേരുന്നു, നിങ്ങൾ പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെ നിങ്ങളുടെ പൈതൃകം നിലനിൽക്കും’ : സച്ചിൻ

മുംബൈ: ഇന്ത്യയുടെ വിശ്വസ്തനായ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ.

‘ജീവിതത്തിലും മരണത്തിലും രത്തൻ ടാറ്റ രാജ്യത്തെ ചലിപ്പിച്ചു. എനിക്ക് ​അദ്ദേഹത്തോടൊപ്പം സമയം ചെലവിടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത ദശലക്ഷക്കണക്കിനാളുകൾക്ക് ഇന്ന് ഞാൻ അനുഭവിക്കുന്ന അതേ ദുഃഖം അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വാധീനം അങ്ങനെയാണ്. സ്വന്തം കാര്യം നോക്കാൻ ത്രാണിയില്ലാത്തവരെ പരിപാലിക്കുമ്പോൾ മാത്രമേ യഥാർഥ പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് മൃഗങ്ങളോടുള്ള സ്നേഹം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വരെ അദ്ദേഹം കാണിച്ചുതന്നു. മിസ്റ്റർ ടാറ്റ, നിത്യശാന്തി നേരുന്നു. നിങ്ങൾ പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെയും നിങ്ങൾ സ്വീകരിച്ച മൂല്യങ്ങളിലൂടെയും നിങ്ങളുടെ പൈതൃകം നിലനിൽക്കും’ -സചിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

മുംബൈയിലെ രത്തൻ ടാറ്റയുടെ വീട്ടിലെത്തിയ സചിൻ, മുമ്പ് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്.

Top