ക്രിമിനൽ പ്രവർത്തനം: 8 വർഷത്തിനുള്ളിൽ 108 പൊലീസുകാരെ പിരിച്ചു വിട്ടു; മുഖ്യമന്ത്രി

ക്രിമിനൽ പ്രവർത്തനം: 8 വർഷത്തിനുള്ളിൽ 108 പൊലീസുകാരെ പിരിച്ചു വിട്ടു; മുഖ്യമന്ത്രി
ക്രിമിനൽ പ്രവർത്തനം: 8 വർഷത്തിനുള്ളിൽ 108 പൊലീസുകാരെ പിരിച്ചു വിട്ടു; മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്‌ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം.

“2016 മുതൽ 2024 മേയ് 31 വരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന്റെ പേരിൽ 108 പൊലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. അഴിമതി, നിയമവിരുദ്ധ പ്രവർത്തനം, മാഫിയ ബന്ധം എന്നിങ്ങനെ ആരോപണ വിധേയരായ ഉദ്യോഗസ്‌ഥരുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നുണ്ട്. ക്രിമിനൽ ബന്ധങ്ങൾ ഉണ്ടെന്നു കണ്ടെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് എല്ലാ പൊലീസ് ഉദ്യോഗസ്‌ഥർക്കും നൽകി”- മുഖ്യമന്ത്രി പറഞ്ഞു.

Top