CMDRF

കരുവന്നൂര്‍ കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും; സുരേഷ് ഗോപി

കരുവന്നൂര്‍ കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും; സുരേഷ് ഗോപി
കരുവന്നൂര്‍ കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും; സുരേഷ് ഗോപി

തൃശൂര്‍: കരുവന്നൂര്‍ കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയം വേണ്ടെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കര്‍ശന നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇ ഡിയുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്‌ട്രേഷന്‍ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു. കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് ഇഡി ഉടന്‍ നോട്ടീസ് നല്‍കും.

നിലവില്‍ തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. എംകെ കണ്ണന്‍, എസി മൊയ്തീന്‍ എന്നീ നേതാക്കള്‍ക്ക് കൂടി ഉടന്‍ നോട്ടീസെത്തുമെന്നാണ് വിവരം. കേസില്‍ സഹകരണ രജിസ്ട്രാര്‍മാര്‍ക്കും പങ്കുണ്ടെന്നാണ് ഇഡി വാദം. പത്ത് വര്‍ഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാര്‍മാരാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവില്‍ ചുമതല വഹിച്ചവരെ പ്രതികളാക്കാനാണ് നീക്കം.

Top