CMDRF

അമേരിക്കൻ സാമ്പത്തിക ശക്തിക്ക് അടിപതറി തുടങ്ങിയോ..?

ഇത്തരമൊരു പ്രതിസന്ധിയെ പറ്റി ആരും സംസാരിക്കുന്നില്ല. കഴിഞ്ഞ 18 മാസത്തോളമായി ഈ സാമ്പത്തിക പ്രതിസന്ധിയെപറ്റി നാവികസേനയ്ക്കും കപ്പല്‍ നിര്‍മ്മാതാക്കള്‍ക്കും അറിയാം

അമേരിക്കൻ സാമ്പത്തിക ശക്തിക്ക് അടിപതറി തുടങ്ങിയോ..?
അമേരിക്കൻ സാമ്പത്തിക ശക്തിക്ക് അടിപതറി തുടങ്ങിയോ..?

മേരിക്കന്‍ നാവികസേനയുടെ പുതിയ അന്തര്‍വാഹിനിക്ക് പ്രാരംഭത്തിലേ സാമ്പത്തിക പ്രതിസന്ധിയോ…? അതിരുകടന്ന ചെലവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിക്ക് ഇത്തരമൊരു കാരണം ഒരല്‍പ്പം മാനക്കേടുണ്ടാക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, തൊഴിലാളികളില്‍ ഉടനീളമുള്ള കോവിഡ് വ്യാപനവും, നിക്ഷേപം നടത്താനുള്ള വ്യവസായ ശൃംഖലകളുടെ വിമുഖതയുമെല്ലാം മറ്റ് കാരണങ്ങളാണ്. കരുതിവെച്ചിരുന്ന ബജറ്റിനെക്കാള്‍ 17 ബില്യണ്‍ ഡോളറാണ് അധികം വരുക. അതുകൊണ്ട് തന്നെ നിര്‍മ്മാണ സമയവും ഏകദേശം മൂന്ന് വര്‍ഷത്തോളം നീളും.

ജനറല്‍ ഡൈനാമിക്‌സ് കോര്‍പ്പറേഷനും ഹണ്ടിംഗ്ടണ്‍ ഇംഗാല്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വിര്‍ജീനിയ ക്ലാസ് ഫാസ്റ്റ് അറ്റാക്ക് എന്ന അന്തര്‍വാഹിനി ഉള്‍പ്പെടെ നാവികസേനയുടെ ഇത്തരത്തില്‍ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളെക്കുറിച്ചും ഹൗസ് ഡിഫന്‍സ് അപ്രോപ്രിയേഷന്‍സ് സബ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഹൗസ് റെപ് കെന്‍ കാല്‍വര്‍ട്ട് പരാമര്‍ശിച്ച് പറഞ്ഞിരുന്നു. ഇത്തരമൊരു പ്രതിസന്ധിയെ പറ്റി ആരും സംസാരിക്കുന്നില്ല. കഴിഞ്ഞ 18 മാസത്തോളമായി ഈ സാമ്പത്തിക പ്രതിസന്ധിയെപറ്റി നാവികസേനയ്ക്കും കപ്പല്‍ നിര്‍മ്മാതാക്കള്‍ക്കും അറിയാം. നിയമനിര്‍മ്മാതാക്കളില്‍ നിന്നും അമേരിക്കയിലെ പൊതുജനങ്ങളില്‍ നിന്നും പ്രതിസന്ധി മറയ്ക്കാന്‍ നേവി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതായി കാല്‍വര്‍ട്ട് ആരോപിക്കുന്നു.

Also Read: മാധ്യമങ്ങളോടും ഭയം..! അല്‍ജസീറയ്ക്ക് പൂട്ടിടാന്‍ നെതന്യാഹു

Submarine Maintenance Crisis

പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് പകരം അത് മറച്ചുവെയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള നാവികസേനയുടെ വിമുഖത, പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതില്‍ കപ്പല്‍ നിര്‍മ്മാതാക്കളുടെ പരാജയം, ഇത്തരമൊരു പ്രതിസന്ധിയെ പറ്റി ആവശ്യത്തിന് ചര്‍ച്ച നടത്തി വിശകലനം ചെയ്യാത്ത യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കോണ്‍ഗ്രസിന്റെ കഴിവില്ലായ്മ എന്നിവയൊക്കെ കാല്‍വര്‍ട്ട് ചോദ്യം ചെയ്യുന്നു. സ്വന്തം രാജ്യത്തെ പ്രതിസന്ധി മറയ്ക്കാന്‍ ശ്രമിക്കുന്ന അമേരിക്ക സഖ്യകക്ഷിയായ യുകെയിലെയും ഓസ്ട്രേലിയയിലെയും സൈന്യത്തിന് വേണ്ടി അന്തര്‍വാഹിനികളടക്കം നിര്‍മ്മിച്ച് സഹായഹസ്തങ്ങള്‍ നീട്ടുന്നു. കൂടാതെ പസഫിക്ക് മേഖലയില്‍ ചൈനയെ എതിര്‍ത്ത് നില്‍ക്കാന്‍ അമേരിക്കയ്ക്ക് സ്വന്തമായി ഒരു അന്തര്‍വാഹിനി അത്യന്താപേക്ഷിതമാണ്. ചൈനയുടെ നാവികസേന വികസിക്കുമ്പോള്‍, അന്തര്‍വാഹിനികളുടെയും യുദ്ധക്കപ്പലുകളുടെയും നിര്‍മ്മാണത്തില്‍ അമേരിക്ക വലിയതോതില്‍ തിരിച്ചടികള്‍ നേരിടുന്നതായി ഒരു യൂറോപ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: ഇറാൻ പ്രസിഡൻ്റിനെ കൊന്നതാണെങ്കിൽ, ഇസ്രയേൽ ലോക രാജ്യങ്ങൾക്ക് വൻ ഭീഷണിയാകും

American Army

പ്രതിസന്ധികളെക്കുറിച്ച് യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കോണ്‍ഗ്രസ് പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ പരാജയമായിരുന്നെങ്കിലും സാമ്പത്തിക പരിമിതികളുടെ വെല്ലുവിളികളുണ്ടെങ്കിലും അന്തര്‍വാഹിനി ഏറ്റെടുക്കലിന്റെ പ്രാധാന്യത്തെ പറ്റി യുഎസ് കോണ്‍ഗ്രസ് ഒരു ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നെങ്കിലും നടപടികളൊന്നും എടുത്തില്ല. അമേരിക്കന്‍ സൈന്യത്തിന് വിര്‍ജീനിയ-ക്ലാസ് അന്തര്‍വാഹിനികളുടെ ആവശ്യകത ഏറെയാണ്. ചൈനയെ തടയുന്നതിലും ആവശ്യമെങ്കില്‍ യുദ്ധം ചെയ്യുന്നതിലും അമേരിക്കയെ ഏറെ സഹായിക്കുന്ന അന്തര്‍വാഹിനികളാണ് വിര്‍ജീനിയ-ക്ലാസ് അന്തര്‍വാഹിനികള്‍. ഇത്തരമൊരു പ്രധാന പ്രതിന്ധി രാജ്യത്തെ നാവികസേനയില്‍ വിള്ളല്‍ വീഴ്ത്തുമ്പോഴും അതിലൊന്നും ഇടപെടല്‍ നടത്താതെ അപ്പോഴും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനാണ് പതിവുപോലെ അമേരിക്കയ്ക്ക് പ്രിയം. കര-വ്യോമ മാര്‍ഗങ്ങളില്‍ ഏറ്റവും വലിയ ശക്തികളെന്ന് അഹങ്കരിക്കുമ്പോഴും സ്വന്തം രാജ്യത്ത് വീഴുന്ന ഇത്തരം പാളിച്ചകളൊന്നും അമേരിക്ക പരിഗണിക്കുന്നില്ലെന്നത് തീര്‍ത്തും പരാജയം തന്നെയാണ്.

REPORT: ANURANJANA KRISHNA

Top