വൈകുന്നേരം മനോഹരമാക്കാൻ മൊരിഞ്ഞ ഉള്ളിവട

വളരെ എളുപ്പത്തിൽ തന്നെ ഉള്ളിവട വീട്ടിൽ തയ്യാറാക്കാം

വൈകുന്നേരം മനോഹരമാക്കാൻ മൊരിഞ്ഞ ഉള്ളിവട
വൈകുന്നേരം മനോഹരമാക്കാൻ മൊരിഞ്ഞ ഉള്ളിവട

ചായയ്‌ക്കൊപ്പം ഉള്ളിവട കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ കഴിച്ചോളൂ. കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ തന്നെ ഉള്ളിവട വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്നല്ലേ. പറഞ്ഞുതരാം….

വേണ്ട ചേരുവകൾ

സവാള – 5 എണ്ണം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ഒരിഞ്ച് കഷ്ണം
കറിവേപ്പില- 3 തണ്ട്
ഉപ്പ് – ഒരു ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ
കടലപൊടി – 5 ടേബിൾ സ്പൂൺ
മൈദ/ ഗോതമ്പ് പൊടി – 5 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

Also Read: ദിവസവും കഴിക്കാം പയറുവർ​ഗങ്ങൾ

തയ്യാറാക്കുന്ന വിധം

സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞതും ഉപ്പും മുളകുപൊടിയും കൂടി ചേർത്ത് ഒരു മിനിറ്റ് നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു 15 മിനിറ്റ് മിക്സ് ചെയ്ത് വച്ചത് അടച്ചു വെക്കുക. പിന്നീട് അതിലേയ്ക്ക് കടല പൊടിയും മൈദയും ചേർത്ത് കുഴച്ച് വടയുടെ രൂപത്തിൽ പരത്തുക. ഇനി ചൂടായ എണ്ണയിൽ (മിതമായ ചൂടിൽ) വറുത്തു കോരി എടുത്തോളൂ. നല്ല മൊരിഞ്ഞ ഉള്ളിവട റെഡി.

Top