CMDRF

‘ഈ ഗോളിന് ഒരു പ്രത്യേകതയുണ്ട്, അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’; വികാരാധീതനായി റൊണാൾഡോ

മത്സരത്തില്‍ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെയുടെ ഗോളിലൂടെയാണ് അല്‍ നസർ ആദ്യം ലീഡ് നേടിയത്

‘ഈ ഗോളിന് ഒരു പ്രത്യേകതയുണ്ട്, അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’; വികാരാധീതനായി റൊണാൾഡോ
‘ഈ ഗോളിന് ഒരു പ്രത്യേകതയുണ്ട്, അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’; വികാരാധീതനായി റൊണാൾഡോ

ഴിഞ്ഞദിവസം നടന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിൽ അല്‍ റയാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. റൊണാള്‍ഡോയും മത്സരത്തിൽ അല്‍ നസറിന് വേണ്ടി ഗോള്‍ വല ഭേദിച്ചിരുന്നു. മത്സരത്തിന്റെ 76ാം മിനിട്ടിൽ റൊണാൾഡോ നേടിയ ഗോൾ അൽ നസറിനായി റൊണാൾഡോ നേടുന്ന 71ാം ഗോളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഗോൾ നേട്ടത്തിന് പിന്നാലെ റൊണാള്‍ഡോ ഏറെ വൈകാരിക പ്രകടനം നടത്തിയിരുന്നു. തന്റെ ഗോൾ നേട്ടം റൊണാള്‍ഡോ തന്റെ മരിച്ചുപോയ പിതാവിന് സമര്‍പ്പിച്ചു. റൊണാള്‍ഡോയുടെ പിതാവായ ജോസ് ഡിനിസ് ആല്‍വീറോക്ക് 71 വയസ് തികയുന്ന ദിവസമായിരുന്നു ഇത്.

Also Read: ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍

‘ഇന്നത്തെ ഈ ഗോളിന് ഒരു പ്രത്യേകതയുണ്ട്. ഇന്ന് എന്റെ പിതാവിന്റെ ജന്മദിനമാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’. റൊണാള്‍ഡോ പറഞ്ഞു. മത്സരത്തില്‍ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെയുടെ ഗോളിലൂടെയാണ് അല്‍ നസർ ആദ്യം ലീഡ് നേടിയത്.

ഇഞ്ചുറി ടൈമിലായിരുന്നു മാനെയുടെ ഗോള്‍. പിന്നീട് റൊണാള്‍ഡോയുടെ ഗോളിലൂടെ സൗദി വമ്പന്മാര്‍ വീണ്ടും മുന്നിലെത്തി. മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ റോഗര്‍ ഗുഡെസിലൂടെ അല്‍ റയാന്‍ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. സൗദി പ്രൊ ലീഗില്‍ നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമാണ് അല്‍ നസര്‍.  

Top