CMDRF

കരിയറിലെ 899-ാം ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫ്രീകിക്കിൽ നിന്നുമാത്രം റൊണാൾഡോ നേടുന്ന 64-ാം ഗോളാണിത്

കരിയറിലെ 899-ാം ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
കരിയറിലെ 899-ാം ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രോ ലീഗിൽ അൽ ഫെയ്ഹയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് റൊണാൾഡോ ഗോൾ നേടിയത്. മത്സരത്തിൽ അൽ നസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു. സൗദി പ്രോ ലീഗ് 2024-25 സീസണിൽ അൽ നസറിന്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ ടാലിസ്‌ക ഇരട്ട ഗോൾ നേടിയപ്പോൾ റൊണാൾഡോ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ലീഡെടുക്കാൻ അൽ നസറിന് സാധിച്ചു. റൊണാൾഡോയുടെ കിടിലൻ അസിസ്റ്റിൽ നിന്ന് ടലിസ്‌കയാണ് അൽ നസറിന്റെ ആദ്യഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് റൊണാൾഡോ അൽ നസറിന്റെ ലീഡ് ഇരട്ടിയാക്കി. ഫ്രീകിക്കിൽ നിന്നുമാത്രം റൊണാൾഡോ നേടുന്ന 64-ാം ഗോളാണിത്.

Also read: പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി; ബോർഡ് ചെയർമാനെ പൊരിച്ച് ഇമ്രാൻ

രണ്ടാം പകുതിയിൽ മാർസെലോ ബ്രോസോവിച്ചും അൽ നസറിന് വേണ്ടി ലക്ഷ്യം കണ്ടു. 85-ാം മിനിറ്റിലായിരുന്നു മൂന്നാം ഗോൾ. തൊട്ടടുത്ത നിമിഷം ഫാഷൻ സകലയിലൂടെ അൽ ഫെയ്ഹ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോൾ മാത്രമായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ടലിസ്‌ക ഗോൾ നേടിയതോടെ അൽ നസർ വിജയം പൂർത്തിയാക്കി.

Top