റഫറിയോട് കയര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ഫലം യെല്ലോ കാര്‍ഡ്

റഫറിയോട് കയര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ഫലം യെല്ലോ കാര്‍ഡ്

ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുര്‍ക്കിക്കെതിരായ മത്സരത്തിന്റെ 27-ാം റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ജോര്‍ജിയന്‍ ബോക്‌സില്‍ കളിക്കവെ ക്രിസ്റ്റ്യാനോയുടെ ജഴ്‌സിയില്‍ പിടിച്ച് എതിര്‍ടീം താരം വലിച്ചിരുന്നു. പിന്നാലെ താഴെ വീണ റൊണാള്‍ഡോ പെനാല്‍റ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മത്സരം തുടരണമെന്ന റഫറിയുടെ തീരുമാനത്തെത്തുടര്‍ന്നാണ് പോര്‍ച്ചുഗീസ് നായകന്‍ പ്രകോപിതനായത്.

തന്റെ ടീ ഷര്‍ട്ടില്‍ വലിച്ച് നിലത്തിട്ടെന്ന് താരം റഫറിയെ ചൂണ്ടിക്കാട്ടി. പിന്നാലെ കണ്‍തുറന്ന് നോക്കണമെന്നും ആംഗ്യം കാണിച്ചു. എന്നാല്‍ താരത്തിന്റെ പ്രകോപനത്തിന് റഫറി മഞ്ഞക്കാര്‍ഡ് വിധിക്കുകയാണ് ചെയ്തത്. പിന്നാലെ മത്സരത്തിലും പോര്‍ച്ചുഗീസ് സംഘം പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജോര്‍ജിയയുടെ വിജയം.

Top