എയര്‍ ഇന്ത്യ – വിസ്താര ലയനം; മാനേജ്‌മെന്റ് തലത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

വിസ്താര സിഇഒ വിനോദ് കണ്ണന്‍ ലയനത്തിനു ശേഷം ചീഫ് ഇന്റഗ്രേഷന്‍ ഓഫിസറുടെ (സിഐഒ) ചുമതല വഹിക്കും.

എയര്‍ ഇന്ത്യ – വിസ്താര ലയനം; മാനേജ്‌മെന്റ് തലത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ചു
എയര്‍ ഇന്ത്യ – വിസ്താര ലയനം; മാനേജ്‌മെന്റ് തലത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

ഡല്‍ഹി: നവംബര്‍ 12-ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും ടാറ്റ വിസ്താരയും ഔദ്യോഗികമായി ലയിക്കും. ലയനത്തിനു മുന്നോടിയായി മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വിസ്താര സിഇഒ വിനോദ് കണ്ണന്‍ ലയനത്തിനു ശേഷം ചീഫ് ഇന്റഗ്രേഷന്‍ ഓഫിസറുടെ (സിഐഒ) ചുമതല വഹിക്കും. മാനേജ്മെന്റ് കമ്മിറ്റി അംഗമായ അദ്ദേഹം, എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. വിസ്താരയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ ദീപക് രജാവത്ത്, പുതുതായി വിപുലീകരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറാകും. സിഇഒ അലോക് സിങ്ങിനാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഗ്രൂപ്പിന്റെ പുതിയ പദ്ധതികളില്‍ സിഎഫ്ഒ സഞ്ജയ് ശര്‍മയ്ക്ക് ആവശ്യമായ പിന്തുണ നല്‍കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിലവിലെ സിഎഫ്ഒ വികാസ് അഗര്‍വാള്‍ എയര്‍ ഇന്ത്യയില്‍ പുതിയ ചുമതലയിലേക്ക് മാറും. വിസ്താരയുടെ എസ്വിപി ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് ക്യാപ്റ്റന്‍ ഹാമിഷ് മാക്സ്വെല്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിങ്ങിന്റെ മുഖ്യ ഉപദേശകനാകും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ ക്യാപ്റ്റന്‍ പുഷ്പീന്ദര്‍ സിങ് വീണ്ടും ഫ്‌ലൈയിങ് വിഭാഗത്തിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ പിന്നീട് പ്രഖ്യാപിക്കും. വിസ്താരയിലെ മറ്റു ചില മുതിര്‍ ഉദ്യോഗസ്ഥര്‍ക്ക് ടാറ്റ ഗ്രൂപ്പിലെ മറ്റു ചില കമ്പനികളില്‍ നിയമനം നല്‍കും.

Top