സിപിഐ ദേശീയ കൗണ്‍സിലില്‍ വിമര്‍ശനം: വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചത് വിവേകമില്ലായ്മ

സിപിഐ ദേശീയ കൗണ്‍സിലില്‍ വിമര്‍ശനം: വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചത് വിവേകമില്ലായ്മ
സിപിഐ ദേശീയ കൗണ്‍സിലില്‍ വിമര്‍ശനം: വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചത് വിവേകമില്ലായ്മ

ദില്ലി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതില്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ വിമര്‍ശനം. നടപടി രാഷ്ട്രീയ വിവേക മില്ലായ്മയെന്ന് പഞ്ചാബിലെ അംഗങ്ങള്‍ വിമര്‍ശിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ദേശീയ നേതൃത്വത്തിന് താന്‍ കത്ത് നല്‍കിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു.

ഈ കത്ത് വായിച്ച ആനി രാജ മത്സരിച്ചതു കൊണ്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടായില്ലെന്നും,സിപിഎമ്മില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും യോഗത്തില്‍ അറിയിച്ചു. ശക്തയായ ഇടതു സ്ഥാനാര്‍ഥി ഇല്ലായിരുന്നെങ്കില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുമായിരുന്നെന്ന് കേരള നേതാക്കള്‍ വിശദീകരിച്ചു. ദേശീയ സെക്രട്ടറിയേറ്റിലേക്ക് ആനി രാജയെയും ഗിരീഷ് ശര്‍മയെയും ഉള്‍പ്പെടുത്താനുള്ള ദേശീയ നിര്‍വ്വാഹക സമിതി നിര്‍ദ്ദേശം ദേശീയ കൗണ്‍സില്‍ അംഗീകരിച്ചു

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചു സിപിഐ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ട് നിഷേധിക്കാതെ ആനിരാജ. വയനാട്ടില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മത്സരിച്ചത്.വിയോജിപ്പ് അറിയിക്കാന് പാര്‍ട്ടിയില്‍ സ്വാതന്ത്ര്യം ഉണ്ട്.ഇനി മത്സരിക്കുമോ എന്നതില്‍ ആലോചന നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Top