CMDRF

കോഗ്‌നിസെന്റിനെതിരെ വിമര്‍ശനം

കോഗ്‌നിസെന്റിനെതിരെ വിമര്‍ശനം
കോഗ്‌നിസെന്റിനെതിരെ വിമര്‍ശനം

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ഒരു ശതമാനം മാത്രം ശമ്പളവര്‍ധനവ് നല്‍കിയ കോഗ്‌നിസെന്റിന്റെ നടപടിയില്‍ വിമര്‍ശനം. കമ്പനിയിലെ ചില ജീവനക്കാര്‍ക്കാണ് ഒരു ശതമാനം മാത്രം ശമ്പളവര്‍ധന കോഗ്‌നിസെന്റ് നല്‍കിയത്. നാല് മാസത്തോളം വെകിപ്പിച്ചതിന് ശേഷമാണ് കോഗ്‌നിസെന്റ് നാമമാത്ര ശമ്പള വര്‍ധനവ് നല്‍കിയത്. ചില ജീവനക്കാര്‍ക്ക് അഞ്ച് ശതമാനം വരെ ശമ്പളവര്‍ധനവും കമ്പനി നല്‍കിയിട്ടുണ്ട്.

മൂന്നിന് മുകളില്‍ റേറ്റിങ് ലഭിച്ച ജീവനക്കാര്‍ക്ക് 1.3 ശതമാനം മാത്രം ശമ്പളവര്‍ധനവാണ് കമ്പനി നല്‍കിയത്. നാലിന് മുകളിലുള്ളവര്‍ക്ക് നാല് ശതമാനവും അഞ്ചിന് മുകളില്‍ റേറ്റിങ് ഉള്ളവര്‍ക്ക് അഞ്ച് ശതമാനം ശമ്പളവര്‍ധനവാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഴ് മുതല്‍ 11 ശതമാനം വരെ ശമ്പള വര്‍ധനവ് നല്‍കിയ സ്ഥാനത്താണ് ഇപ്പോഴുള്ള നാമമാത്രമായ വര്‍ധന.

Top