സിംഗപ്പൂർ: ചൈനയുടെ സമ്പദ്‍വ്യവസ്ഥയെ വിമർശിക്കുകയും സ്വകാര്യ വി–ചാറ്റ് സംഭാഷണത്തിനിടെ പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഏകാധിപത്യ പ്രവണതകൾ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ സു ഹെങ്പെങ് (55) അപ്രത്യക്ഷനായതായി മാധ്യമ റിപ്പോർട്ട്.
20 വർഷം ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസിൽ (കാസ്) ജോലി ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ഡയറക്ടറായിരുന്നു സു. ഏപ്രിലിൽ ‘വി–ചാറ്റ്’ സംഭാഷണത്തില്‍ പ്രസിഡന്റിനെതിരായ പരാമർശത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലായ അദ്ദേഹത്തെക്കുറിച്ച് പിന്നീട് ഇതുവരെ വിവരമില്ല.