ദില്ലി: രാഹുലിന്റെ വയനാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് അമിത് മാളവ്യ പറഞ്ഞു. മുതല കണ്ണീര്‍ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതര്‍ക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കുഴിച്ച് മൂടിയത് യുപിഎ സര്‍ക്കാറാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ പോലും രാഹുല്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടില്‍ വിവിധ ഇടങ്ങള്‍ സന്ദര്‍ശിക്കും. മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദര്‍ശിക്കും. ജില്ല ഭരണകൂടത്തിന്റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുലും പ്രിയങ്കയും കൂടി കാഴ്ച നടത്തും. ഇന്നലെ ഉരുള്‍പൊട്ടല്‍ മേഖലയായ ചൂരല്‍ മലയില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം നടത്തിയിരുന്നു.