ദുബൈ: യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ശൈഖ് ഹംദാനൊപ്പം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റു. ശൈഖ് ഹംദാന്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായി സത്യപ്രതിജ്ഞ ചെയ്തു.
രണ്ട് വനിതകളും മന്ത്രിസഭയിലെത്തി. ജൂലൈ 18 യുഎഇയുടെ ദേശീയപ്രാധാന്യമുള്ള ‘ഐക്യ പ്രതിജ്ഞ ദിനം ‘ ആയി ആചരിക്കാനുള്ള സുപ്രധാന പ്രഖ്യാപനവും ഉണ്ടായി. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് നിലവില്‍ ദുബൈ കിരീടാവകാശിയാണ്. ദുബൈയെ ലോകോത്തര നഗരമാക്കാനുള്ള ലക്ഷ്യത്തിലാണ് അദ്ദേഹം. പുതിയ ചുമതലകളായി ഉപപ്രധാനമന്ത്രി പദവും പ്രതിരോധ മന്ത്രി പദവും ശൈഖ് ഹംദാന്‍ ഏറ്റെടുത്തു