CMDRF

ഇരുട്ടില്‍ മുങ്ങി ക്യൂബന്‍ ജനത; തെരുവുകളില്‍ അടുപ്പ് കൂട്ടി ജനങ്ങള്‍

ഇരുട്ടില്‍ മുങ്ങി ക്യൂബന്‍ ജനത; തെരുവുകളില്‍ അടുപ്പ് കൂട്ടി ജനങ്ങള്‍
ഇരുട്ടില്‍ മുങ്ങി ക്യൂബന്‍ ജനത; തെരുവുകളില്‍ അടുപ്പ് കൂട്ടി ജനങ്ങള്‍

ഹവാന: ക്യൂബയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവര്‍ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്നാണ് ക്യൂബ ഇരുട്ടിലായത്. ക്യൂബയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ രണ്ട് ദിവസം വൈദ്യുതി ഇല്ലാതെ പ്രതിസന്ധിയിലായി. 20 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ അധികാരികള്‍ ചില മേഖലകളില്‍ നേരിയ രീതിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. എങ്കിലും ഹവാനയുടെ ഭൂരിഭാഗവും ഇപ്പോഴും ഇരുട്ടിലാണ്.

Read Also: അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതി; മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ജലവിതരണം പോലെയുള്ള സേവനങ്ങള്‍ക്ക് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതിയെ ആശ്രയിക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. റഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം മോശമാകുന്നതിന് മുമ്പ് ആളുകള്‍ തെരുവുകളില്‍ വിറക് അടുപ്പുകള്‍ ഉപയോഗിച്ച് പാചകം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. ഹവാനയുടെ കിഴക്ക് മാറ്റാന്‍സാസ് പ്രവിശ്യയിലെ അന്റണിയോ ഗ്വിറ്ററസ് തെര്‍മോ പവര്‍ പ്ലാന്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. വൈദ്യുതി പൂര്‍ണമായും എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും ക്യൂബയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ പത്താമത്തെ ചുഴലിക്കാറ്റായ ഓസ്‌കാര്‍ ചുഴലിക്കാറ്റായി വികസിച്ചതിനാല്‍ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. തെക്കുകിഴക്കന്‍ ബഹാമാസിന്റെയും ക്യൂബയുടെയും ചില ഭാഗങ്ങളില്‍ ഓസ്‌കാര്‍ ചുഴലിക്കാറ്റ് അപകടകരമായി തുടരുകയണെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 130 കിലോ മീറ്റര്‍ വേഗതയിലാണ് ഓസ്‌കാര്‍ ക്യൂബയോട് അടുക്കുന്നത്.

Read Also: അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി കിമ്മും ഇറാനും, ഒരേസമയം തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് ‘പോർമുഖങ്ങൾ’

ഇതാദ്യമായല്ല ക്യൂബയില്‍ പവര്‍ പ്ലാന്റ് തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറാകുന്നത്. എന്നാല്‍ ഇത്രയും മോശാമായ അവസ്ഥയുണ്ടാകുന്നത് ഇത് ആദ്യമാണ്. അതേസമയം, ക്യൂബയിലെ പലയിടങ്ങളിലും സ്‌കൂളുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി നേരിടാനായി അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Top