CMDRF

ദിവസവും കക്കരിക്ക കഴിച്ചാൽ പലതുണ്ട് ​ഗുണം

ദിവസവും കക്കരിക്ക കഴിച്ചാൽ പലതുണ്ട് ​ഗുണം
ദിവസവും കക്കരിക്ക കഴിച്ചാൽ പലതുണ്ട് ​ഗുണം

‌വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കക്കിരിക്ക. ആരോഗ്യകരമായ ഭക്ഷണ ക്രമത്തിൽ മിക്കവരും പരീക്ഷിക്കുന്ന വിഭവമാണ് സാലഡ് പോലുള്ളവ. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും സലാഡുകളിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രദമായ സാലഡിന്റെ ചേരുവകളിൽ എപ്പോഴും അടങ്ങുന്ന വിഭവമാണ് കക്കരിക്ക. ധാരാളം ജലാംശം കൊണ്ട് സമ്പുഷ്ടവും വളരെ കുറച്ച് കലോറി അടങ്ങിയിട്ടുള്ളതുമായ പച്ചക്കറിയാണ് കക്കരിക്ക. കക്കരിയുടെ ഏറ്റവും എടുത്തുപറയേണ്ട പ്രത്യേകത ജലാംശം നിലനിർത്തും എന്നത് തന്നെയാണ്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ കക്കരി ജ്യൂസ് കുടിക്കുന്നത് മൂലം സാധിക്കും.

കക്കരി കഴിക്കുന്നത് ചർത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ആരോഗ്യകരമായ ചർമ്മത്തിന് ജലാംശം അത്യാവശ്യമാണ്. ഇത് കക്കരിയിലൂടെ ലഭിക്കും. കൂടാതെ ചർമ്മത്തിന് ഇലാസ്റ്റിസിറ്റി നൽകുകയും ചെയ്യും. ചർമ്മിന് പ്രായക്കൂടുതൽ തോന്നുന്നത് പിടിച്ചുനിർത്താനും സാധിക്കും. കക്കരിക്കക്ക് പോഷകമൂല്യവും കൂടുതലാണ്! ഇതിൽ പ്രധാനപ്പെട്ട പല വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. അര കപ്പ് അരിഞ്ഞ കക്കരിക്കയിൽ 8 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂവെങ്കിലും 1.9 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.3 ഗ്രാം ഫൈബർ, 0.3 ഗ്രാം പ്രോട്ടീൻ എന്നിവയും അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ, മാംഗനീസ് എന്നിവയും ഇതിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്.

Also Read: പച്ചമുളകിനും ആരോഗ്യഗുണങ്ങളോ?

ദിവസവും കക്കരി കഴിക്കുന്നത് മലബന്ധം അകറ്റാനും അൾസർ, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. കൂടാതെ, കിഡ്നിയില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, ശരീരത്തിലെ വീക്കം കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ഇത് നല്ലതാണ് എന്ന് പഠനങ്ങള്‍ പറയുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ നല്ലതാണ് കക്കരി.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കക്കരിക്ക സഹായിക്കുന്നു. അതിനാൽ, ഇത് അടിസ്ഥാനപരമായി പ്രമേഹത്തെയും അതുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണതകളെയും തടഞ്ഞേക്കാം. കക്കരിക്കയിൽ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം കൂടുതലാണ്. ദോഷകരമായ ഫ്രീ റാഡിക്കലുകളുടെ ശേഖരണം അവ തടയുന്നു. വിട്ടുമാറാത്ത രോഗ സാധ്യത പോലും കുറയ്ക്കുന്നു. അങ്ങിനെ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുന്നു.

Top