ഇന്നത്തെക്കാലത്തെ ഭക്ഷണ രീതി കൊണ്ടും, ജീവിത രീതി കൊണ്ടും, ഗ്യാസ് ട്രബിള്‍, അസിഡിറ്റി എന്നിവ പലരെയും അലട്ടുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പലരും പല വഴികളും തേടാറുണ്ട്. നമുക്ക് പരീക്ഷിയ്ക്കാവുന്ന ചില പൊടിക്കൈകള്‍ വീട്ടില്‍ തന്നെയുണ്ട്, ഇത്തരത്തില്‍ ഒന്നാണ് ജീരകം.ജീരകം ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ മാറാന്‍ ഏറെ നല്ലതാണ്. ദഹനപ്രശ്നങ്ങള്‍ മാത്രമല്ല, വയറിന്റെ പല പ്രശ്നങ്ങളും മാറാന്‍ ഇതേറെ നല്ലതാണ്. ഇതിന് ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ജീരകവെള്ളം. തലേന്നു രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ 1 ടീസ്പൂണ്‍ ജീരകം ഇട്ടുവയ്ക്കുക. പിറ്റേന്ന് ഈ വെള്ളം കുടിയ്ക്കാം. ഇത് ഏറെ നല്ലതാണ്. വേണമെങ്കില്‍ ഇത് തിളപ്പിച്ചും കുടിയ്ക്കാം. ഗ്യാസ് മാറാന്‍ ചെയ്യാവുന്ന മറ്റൊരു വിദ്യ ജീരകം വറുത്ത് പൊടിച്ച് കഴിയ്ക്കുന്നതാണ്. ജീരകം വറുത്ത് പൊടിച്ചു വയ്ക്കാം. ഇതില്‍ നിന്നും അര ടീസ്പൂണ്‍ ജീരകപ്പൊടി ചെറുചൂട് വെള്ളത്തിലിട്ട് കലര്‍ത്തി കുടിയ്ക്കാം. ഇത് വയര്‍ ശുദ്ധമാക്കാന്‍ മാത്രമല്ല ദഹനം മികച്ചതാകാന്‍ സഹായിക്കുക കൂടി ചെയ്യും. ജീരകം ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്.
അതുപോലെതന്നെ ജീരകം, മോര് കോമ്പിനേഷന്‍ ഏറെ നല്ലതാണ്. മോരില്‍ ജീരകപ്പൊടി ചേര്‍ത്ത് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. മോരും വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ് മോരും തൈരുമെല്ലാം. ഇവ നല്ലൊന്നാന്തരം പ്രോബയോട്ടിക് ഭക്ഷണങ്ങളാണ്. മോരിനൊപ്പം ജീരകപ്പൊടി കൂടി ചേര്‍ക്ക് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ദഹനത്തിനും വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കും അപ്പുറം ജീരകം നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിന്റുകളും നാരുകളുമെല്ലാം സഹായിക്കുന്നു. നല്ല ശോധനയ്ക്കും ജീരകത്തിലെ നാരുകള്‍ സഹായിക്കുന്നു. രക്തം ശുദ്ധിയാക്കുന്ന ഗുണം കൂടി നല്‍കുന്ന ഒന്നാണ് ജീരകം. ഗ്യാസുണ്ടാക്കുന്ന ഭക്ഷണ വസ്തുക്കളില്‍ ജീരകം ചേര്‍ക്കുന്നത് ഒരു പരിധി വരെ ഗുണം നല്‍കുന്നു.