മുഖത്തെ കരുവാളിപ്പ്,സണ്‍ ടാന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന പൊടിക്കൈകളില്‍ പ്രധാനിയാണ് തൈര്. ചര്‍മ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. മുഖത്തെ കരുവാളിപ്പ്, മുഖക്കുരു കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാന്‍ ഏറ്റവും നല്ലതാണ് തൈര്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തൈര് കൊണ്ടുള്ള പാക്കുകള്‍ പരീക്ഷിക്കുന്നത് ഇവ മാറികിട്ടാന്‍ ഫലപ്രദമാണ്. തൈരില്‍ വൈറ്റമിന്‍ ഡി, പ്രോബയോട്ടിക്‌സ്സ്, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമാണ്. ഈ പോഷകങ്ങള്‍ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുകയും ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ പോഷണം നല്‍കുകയും ചെയ്യുന്നു.
മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ കടല മാവ്, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കി മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകിക്കളയുക. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് ഫലപ്രദമാണ്. ഒരു ടേബില്‍ സ്പൂണ്‍ തൈരും അല്‍പം കറ്റാര്‍വാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ കരുവാളിപ്പ് കുറയ്ക്കാന്‍ മികച്ച പാക്കാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്ത് കറ്റാര്‍വാഴ ഉപയോഗിക്കുന്നത് വരള്‍ച്ച മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാനും കൊളാജന്‍ ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു.