CMDRF

വിറ്റാമിന്‍ എ യുടെ കലവറ, കറിവേപ്പില ഇനി വലിച്ചെറിയേണ്ട

കറിവേപ്പില മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു

വിറ്റാമിന്‍ എ യുടെ കലവറ, കറിവേപ്പില ഇനി വലിച്ചെറിയേണ്ട
വിറ്റാമിന്‍ എ യുടെ കലവറ, കറിവേപ്പില ഇനി വലിച്ചെറിയേണ്ട

വശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിനെ കറിവേപ്പില എന്നാണ് പൊതുവെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്. സ്വാദിനും മണത്തിനുമൊക്കെയായി നമ്മൾ കറികളിൽ ചേർക്കുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ പലരും ഇത് കഴിക്കാറില്ല. കറിവേപ്പിലയുടെ ഔഷധ ​ഗുണങ്ങളറിഞ്ഞാൽ ഇനി നമ്മൾ കറിവേപ്പില വലിച്ചെറിയില്ല. വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്. ആൻ്റിഓക്‌സിഡൻ്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പുഷ്ടമായ കറിവേപ്പില മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

കറിവേപ്പിലയ്ക്ക് പല അസുഖങ്ങളും പരിഹരിയ്ക്കാന്‍ സാധിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. ആൻ്റിഓക്‌സിഡൻ്റുകൾ നിറഞ്ഞ കറിവേപ്പില എൽഡിഎൽ കൊളസ്‌ട്രോൾ (ചീത്ത കൊളസ്‌ട്രോൾ) രൂപപ്പെടുന്ന കൊളസ്‌ട്രോളിൻ്റെ ഓക്‌സിഡേഷൻ തടയുന്നു. ഇത് നല്ല കൊളസ്‌ട്രോളിൻ്റെ (എച്ച്‌ഡിഎൽ) അളവ് വർദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗം, രക്തപ്രവാഹത്തിന് പോലുള്ള അവസ്ഥകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

Also Read: മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ!

കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു. കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരക്ക് പ്രതിരോധം തീര്‍ക്കുന്നു.

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്. ആയുര്‍വേദ പ്രകാരം വയര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കറിവേപ്പില ഉപയോഗിയ്ക്കാറുണ്ട്. ദഹനം നടക്കാന്‍, വിശപ്പു കുറയ്ക്കാന്‍, അസിഡിററി കുറയ്ക്കാന്‍ എല്ലാം തന്നെ കറിവേപ്പില നല്ലതാണ്. ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നലുള്ളവര്‍ക്കുള്ള പരിഹാരമാണിത്. ഇത് കുടലിന്റെ അമിതമായ ചലനത്തെ നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. അമീബിയാസിസ് പോലുള്ള അവസ്ഥകള്‍ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. മലബന്ധത്തിനും വയറിളക്കിനുമെല്ലം തന്നെ നല്ലതാണ്.

Top