CMDRF

വനിതാഡോക്ടറുടേത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പോലീസ് ശ്രമിച്ചു; ആരോപണവുമായി ബംഗാൾ ഗവർണർ

വനിതാഡോക്ടറുടേത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പോലീസ് ശ്രമിച്ചു; ആരോപണവുമായി ബംഗാൾ ഗവർണർ
വനിതാഡോക്ടറുടേത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പോലീസ് ശ്രമിച്ചു; ആരോപണവുമായി ബംഗാൾ ഗവർണർ

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ബംഗാള്‍ ബനാന റിപ്പബ്ലിക് ആയി മാറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈംമില്‍ പ്രതികരിച്ചു. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വന്‍പ്രതിഷേധമാണ് പശ്ചിമബംഗാളില്‍ നടക്കുന്നത്.

പശ്ചിമ ബംഗാളിലുണ്ടായ അതിദാരുണ സംഭവങ്ങള്‍ക്കു പിന്നാലെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുകയാണ് ഗവര്‍ണര്‍. വനിതാ ഡോക്ടറുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കു മേല്‍ പോലീസ് സമ്മര്‍ദം ചെലുത്തി, ഗവര്‍ണര്‍ പറഞ്ഞു.

ആശുപത്രിയില്‍ താന്‍ കണ്ട കാഴ്ചകള്‍ അതിദാരുണമായിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെന്നും ഗവര്‍ണര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Top