സൈബർ ആക്രമണം കടുക്കുന്നു; ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസ്

എ.ഡി.എം ന്റെ യാത്രയയപ്പ് യോഗത്തിനിടെ ദിവ്യ നടത്തിയ പരാമർശങ്ങളാണ് പിന്നീട് നവീൻ ബാബുവിന്റെ മരണത്തിൽ കലാശിച്ചത്. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.

സൈബർ ആക്രമണം കടുക്കുന്നു; ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസ്
സൈബർ ആക്രമണം കടുക്കുന്നു; ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസ്

കണ്ണൂർ: കണ്ണൂരിലെ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് ആയ വി.പി. അജിത്ത് നൽകിയ പരാതിയിലാണ് നിലവിൽ കണ്ണപുരം പൊലീസ് കേസെടുത്തത്.

എ.ഡി.എം ന്റെ യാത്രയയപ്പ് യോഗത്തിനിടെ ദിവ്യ നടത്തിയ പരാമർശങ്ങളാണ് പിന്നീട് നവീൻ ബാബുവിന്റെ മരണത്തിൽ കലാശിച്ചത്. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തലശ്ശേരി ​പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

Also Read: നവീൻ ​ബാബു ​കൈക്കൂലി ചോദിച്ചില്ല; ദിവ്യയുടെ വാദം തള്ളി ഗംഗാധരൻ

താൻ വളരെ സദുദ്ദേശപരമായി മാത്രമാണ് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതെന്നും ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും മുൻകൂർ ജാമ്യ ഹരജിയിൽ ദിവ്യ ചൂണ്ടിക്കാട്ടിയിരുന്നു.

Top