ബെംഗളൂരു: സൈബർ തട്ടിപ്പ് 79കാരനെ ഡിജിറ്റൽ അറസ്റ്റ് ചെയ്തത് ഒരു മാസം മുഴുവൻ. ബെംഗളൂരുവിലെ തിലക് നഗറിലാണ് സംഭവം. 81.1 ലക്ഷം രൂപയാണ് സംഘം വയോധികനിൽ നിന്ന് തട്ടിയെടുത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ചു, സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളയച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്. വീട്ടിലും ഹോട്ടലിലുമായാണ് സൈബർ തട്ടിപ്പ് സംഘം ഇദ്ദേഹത്തെ അറസ്റ്റിൽ വെച്ചത്. പൊലീസ് സ്‌റ്റേഷനിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും.
Also Read: മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു
മുംബൈയിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമെന്നുമായിരുന്നു ഭീഷണി. പ്രതികൾക്കെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.