CMDRF

സൈബര്‍ തട്ടിപ്പ് രൂക്ഷം; സംസ്ഥാനത്ത് നാല് ദിവസത്തിനിടെ നഷ്ടമായത് നാല് കോടിയിലധികം രൂപ

സൈബര്‍ തട്ടിപ്പ് രൂക്ഷം; സംസ്ഥാനത്ത് നാല് ദിവസത്തിനിടെ നഷ്ടമായത് നാല് കോടിയിലധികം രൂപ
സൈബര്‍ തട്ടിപ്പ് രൂക്ഷം; സംസ്ഥാനത്ത് നാല് ദിവസത്തിനിടെ നഷ്ടമായത് നാല് കോടിയിലധികം രൂപ

സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് രൂക്ഷം. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നഷ്ടമായത് നാല് കോടിയിലധികം രൂപ. തട്ടിപ്പ് വാട്സ്ആപ്പ് ടെലിഗ്രാം ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നാല് കോടി രൂപയില്‍ അധികമാണ് തട്ടിപ്പുകള്‍ കൊണ്ട് പോയത്. വിവിധ തട്ടിപ്പുകളില്‍ സൈബര്‍ പോലീസ് മാത്രം രജിസ്റ്റര്‍ ചെയ്ത് 10 എഫ്‌ഐആറുകള്‍. തിരുവനന്തപുരം തൃശൂര്‍ ജില്ലകളില്‍ മൂന്നും പാലക്കാട് വയനാട് ജില്ലകളില്‍ രണ്ടു വീതം എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.

വാട്സ്ആപ്പ് ടെലിഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് ഭൂരിഭാഗം തട്ടിപ്പുകളും. തട്ടിപ്പിനിരയാക്കുന്നവരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്. തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും കേസെടുക്കുന്നതിനപ്പുറമുള്ള നടപടികളിലേക്ക് സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്. ദിവസങ്ങളില്‍ സൈബര്‍ തട്ടിപ്പ് കേസുകള്‍ ഇനിയും വരുമെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Top