സൈ​ബ​ർ സു​ര​ക്ഷ: കു​വൈ​ത്തും ഹം​ഗ​റി​യും ക​രാ​റി​ൽ ഒ​പ്പു​വെച്ചു

വിദേശകാര്യമന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ എന്നിവരാണ് കരാറുകളില്‍ ഒപ്പുവെച്ചത്

സൈ​ബ​ർ സു​ര​ക്ഷ: കു​വൈ​ത്തും ഹം​ഗ​റി​യും ക​രാ​റി​ൽ ഒ​പ്പു​വെച്ചു
സൈ​ബ​ർ സു​ര​ക്ഷ: കു​വൈ​ത്തും ഹം​ഗ​റി​യും ക​രാ​റി​ൽ ഒ​പ്പു​വെച്ചു

കുവൈത്ത് സിറ്റി: സൈബര്‍ സുരക്ഷ അടക്കം വിവിധ മേഖലകളിലെ സഹകരണത്തിന് വിവിധ കരാറുകളില്‍ കുവൈത്തും ഹംഗറിയും ഒപ്പുവെച്ചു.വിദേശകാര്യമന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ എന്നിവരാണ് കരാറുകളില്‍ ഒപ്പുവെച്ചത്. സൈബര്‍ സുരക്ഷാ സഹകരണം, സാംസ്‌കാരിക സഹകരണം, സൗദ് അല്‍ നാസര്‍ അസ്സബാഹ് ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും ഹംഗേറിയന്‍ ഡിപ്ലോമാറ്റിക് അക്കാദമിയും തമ്മിലുള്ളവയാണ് പ്രധാന കരാറുകള്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. നിലവിലെ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ച് വിലയിരുത്തി.ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പീറ്റര്‍ സിജാര്‍ട്ടോയും പ്രതിനിധി സംഘവും കുവൈത്തിലെത്തിയത്.

Top