ദാന ചുഴലിക്കാറ്റ് ബാധിച്ചത് 35 ലക്ഷത്തിലധികം ആളുകളെ

നാശനഷ്ടങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് പ്രത്യേക ദുരിതാശ്വാസ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് പൂജാരി പറഞ്ഞു.

ദാന ചുഴലിക്കാറ്റ് ബാധിച്ചത് 35 ലക്ഷത്തിലധികം ആളുകളെ
ദാന ചുഴലിക്കാറ്റ് ബാധിച്ചത് 35 ലക്ഷത്തിലധികം ആളുകളെ

ഭുവനേശ്വർ: ഒഡിഷയിൽ 35 ലക്ഷത്തിലധികം പേരെയാണ് ദാന ചുഴലിക്കാറ്റ് ബാധിച്ചത്. റിപ്പോർട്ട് പ്രകാരം കേന്ദ്രപാറ, ബാലസോർ, ഭദ്രക് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. സംസ്ഥാന റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം തന്നെ ആളപായം ഇല്ല എന്നാണ് റിപ്പോർട്ട്. ഒഡിഷയിലെ മൊത്തം 35.95 ലക്ഷം ആളുകളെ ദാന ചുഴലിക്കാറ്റും തുടർന്നുള്ള 14 ജില്ലകളിലെ വെള്ളപ്പൊക്കവും ബാധിച്ചു.

Also Read: സുസ്ഥിര ഗതാഗത സംവിധാനത്തിൽ കൊച്ചി മുന്നിൽ

വെള്ളിയാഴ്ച പുലർച്ചെ വീശിയടിച്ച ദാന ചുഴലിക്കാറ്റ് 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 1,671 ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ ബാധിച്ചതായും, 6,210 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് 8,10,896 പേരെ മാറ്റിപ്പാർപ്പിച്ചതായും അ​ദ്ദേഹം പറഞ്ഞു. പ്രസ്തുത നാശനഷ്ടങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് പ്രത്യേക ദുരിതാശ്വാസ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂജാരി പറഞ്ഞു.

Top