റെമാല്‍ ചുഴലിക്കാറ്റ്; ബംഗ്ലാദേശില്‍ 10 മരണം

റെമാല്‍ ചുഴലിക്കാറ്റ്; ബംഗ്ലാദേശില്‍ 10  മരണം
റെമാല്‍ ചുഴലിക്കാറ്റ്; ബംഗ്ലാദേശില്‍ 10  മരണം

ധാക്ക: ബംഗ്ലാദേശിലെ റെമാല്‍ ചുഴലിക്കാറ്റില്‍ 10 പേര്‍ മരണം. ബരിഷാല്‍, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു ഇവിടെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 35,483 വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നതായും 115,992 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം ആളുകളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

8,00,000ത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു. ബംഗ്ലാദേശിലെ സത്ഖിര, കോക്സ് ബസാര്‍ അടക്കം ഒമ്പത് തീരദേശ ജില്ലകളില്‍ നിന്നും മോംഗ്ലയിലെയും ചിറ്റഗോങ്ങിലെയും തുറമുഖ പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ബംഗ്ലാദേശിലെ ഖെപുപാര മേഖലയിലാണ് റെമാല ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശ് 10 അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ബ്ലംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മ്യാന്‍മാറില്‍ നിന്നും പലായനം ചെയ്ത് ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ അഭയം തേടിയിരിക്കുന്ന റോഹിങ്ക്യന്‍ സമൂഹത്തില്‍ നിന്നുള്ള ആളുകളും അപകട ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ അഭയകേന്ദ്രങ്ങള്‍ ടാര്‍പോളിന്‍ അല്ലെങ്കില്‍ മുള പോലെയുള്ള ഉറപ്പില്ലാത്ത നിര്‍മ്മിതിയാണെന്നതാണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top