അതീവ വേഗതയിൽ റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ജാഗ്രത ബംഗാളിലും ഒഡീഷയിലും

അതീവ വേഗതയിൽ റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ജാഗ്രത ബംഗാളിലും ഒഡീഷയിലും
അതീവ വേഗതയിൽ റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ജാഗ്രത ബംഗാളിലും ഒഡീഷയിലും

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. പശ്ചിമ ബംഗാളിന്‍റെയും ഒഡീഷയുടെയും തീരങ്ങളിലാകും ചുഴലിക്കാറ്റ് കരതൊടുക. 110 മുതൽ 135 കിലോമീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ് കരയിലെത്തുക. മറ്റന്നാളോടെ കാറ്റിന്റെ ശക്തി 60 കീലോമീറ്റർ വേഗതയായി കുറയും.

പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഒഡീഷയിലും കനത്ത മഴയും വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റന്നാൾ വരെ ബംഗാളിലും ഒഡീഷയിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയെടക്കം നാശനഷ്ടങ്ങൾ നേരിടാനായി തയ്യാറാക്കി നിർത്തിയിരിക്കുകയാണ്. കേരളത്തെ റീമൽ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെന്നാണ് പ്രവചനം.

അതേസമയം മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി (severe cyclonic storm)മാറി അർധരാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാൾ – തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Top