CMDRF

യാഗി ചുഴലിക്കാറ്റ്; വിയറ്റ്‌നാമില്‍ 143 മരണം

രാജ്യത്തെ കാര്‍ഷിക മേഖലയെ അടിമുടി തകര്‍ത്തിരിക്കുകയാണ് യാഗി.

യാഗി ചുഴലിക്കാറ്റ്; വിയറ്റ്‌നാമില്‍ 143 മരണം
യാഗി ചുഴലിക്കാറ്റ്; വിയറ്റ്‌നാമില്‍ 143 മരണം

ഹാനൊയ്: വിയറ്റ്‌നാമില്‍ ദുരിതം വിതച്ച് യാഗി ചുഴലിക്കാറ്റ്. 143 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 58 പേരെ കാണാനില്ല. 764 പേര്‍ക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 18,000 വീടുകള്‍ തകര്‍ന്നു. 21 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. രാജ്യത്തെ കാര്‍ഷിക മേഖലയെ അടിമുടി തകര്‍ത്തിരിക്കുകയാണ് യാഗി.

മണിക്കൂറില്‍ 149 കിലോമീറ്ററിലേറെ വേഗതയില്‍ ശനിയാഴ്ച രാവിലെയാണ് വടക്കന്‍ വിയറ്റ്‌നാമില്‍ യാഗി കര തൊട്ടത്. പിന്നാലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രാജ്യത്തെയാകെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. കെട്ടിടങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നു. നിരവധി മരങ്ങള്‍ കടപുഴകി. റോഡുകളില്‍ മുന്നോട്ട് പോകാനാവാതെ കുടുങ്ങിയ ബൈക്ക് യാത്രികരെ ഇരു വശത്തുമായി നിന്ന് കാറുകള്‍ സംരക്ഷിക്കുന്ന വീഡിയോകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

Top