CMDRF

യാഗി കൊടുങ്കാറ്റ് ഇന്ത്യയിലേക്കും, മുന്നറിയിപ്പ് സൂചനകളുമായി കാലാവസ്ഥാ വിദഗ്ധർ

സമുദ്രോപരിജലത്തിലെ അന്തരീക്ഷ നില യാഗിയെ ഏതുതരത്തിൽ സ്വാധീനിക്കുമെന്നത് ആശങ്കയോടെയാണ് കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്.

യാഗി കൊടുങ്കാറ്റ് ഇന്ത്യയിലേക്കും, മുന്നറിയിപ്പ് സൂചനകളുമായി കാലാവസ്ഥാ വിദഗ്ധർ
യാഗി കൊടുങ്കാറ്റ് ഇന്ത്യയിലേക്കും, മുന്നറിയിപ്പ് സൂചനകളുമായി കാലാവസ്ഥാ വിദഗ്ധർ

ഡൽഹി: വിയറ്റ്നാമിൽ ഇരുന്നൂറോളം പേരുടെ മരണത്തിനും ഒരുപാട് ആളുകളെ ദുരിതത്തിലാക്കിയതുമായ യാഗി കൊടുങ്കാറ്റിന്റെ പ്രഭാവം ഇന്ത്യയിലേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ തന്നെ ന്യൂനമർദ്ദത്തിനുള്ള സാധ്യതയേറ്റി യാഗി കൊടുങ്കാറ്റിന്റെ പ്രഭാവം.

കിഴക്കേന്ത്യയിലെ കാലാവസ്ഥാ നിരീക്ഷകരുടേതാണ് ഈ മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ എന്നിവിടങ്ങളിൽ ലഭിച്ചിരുന്ന മഴ ശക്തമാകാൻ ഈ ന്യൂനമർദ്ദം കാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: 2024ലെ ഏറ്റവും തീവ്ര ചുഴലിക്കാറ്റ് കര തൊട്ടു; 4 ലക്ഷം ആളുകളെ ഒഴിപ്പിച്ചു

ഭയക്കണം ചുഴലിക്കാറ്റുകളെ!

CYCLONE- SYMBOLIC IMAGE

ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിച്ച വടക്ക് പടിഞ്ഞാറൻ പസഫിക് കടലിൽ രൂപം കൊണ്ട കൊടുങ്കാറ്റ് യാഗി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചൂടേറിയ സമുദ്രജലം ഇത്തരം ചുഴലിക്കാറ്റുകൾ രൂപം കൊള്ളാൻ വളരെ അനുയോജ്യമായ അന്തരീക്ഷമാണ്. അതിനാൽ തന്നെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ 72 മണിക്കൂർ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.

Also Read: യാഗി ചുഴലിക്കാറ്റ്; വിയറ്റ്‌നാമില്‍ 143 മരണം

യാഗി കൊടുങ്കാറ്റ് വരുന്നത് പശ്ചിമ പസഫിക് മേഖലയിലെല്ലാം തന്നെ ന്യൂന മർദ്ദം സൃഷ്ടിച്ചാണ്. സമുദ്രോപരിജലത്തിലെ അന്തരീക്ഷ നില യാഗിയെ ഏതുതരത്തിൽ സ്വാധീനിക്കുമെന്നത് ആശങ്കയോടെയാണ് കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിലും പരിസര മേഖലകളിലും മഴ ലഭിച്ചിരുന്നു. ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യയിൽ ഈ വർഷമുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി വിയറ്റ്നാമിൽ ഇരുന്നൂറോളം പേരുടെ മരണത്തിന് കാരണമായിരുന്നു.

Top