CMDRF

വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ആറ് മരണം, എട്ട് പേർക്ക് പരിക്ക്

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പൊട്ടിത്തെറി ഉണ്ടായത് എന്ന കാരണം വ്യക്തമല്ല.

വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ആറ് മരണം, എട്ട് പേർക്ക് പരിക്ക്
വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ആറ് മരണം, എട്ട് പേർക്ക് പരിക്ക്

ലഖ്നൌ: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് അപകടം ഉണ്ടായത്. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പൊലീസ് ഇപ്പോൾ അന്വേഷിച്ചു വരികയാണ്.

തിങ്കളാഴ്ച രാത്രി 8.30 നും 9 നും ഇടയിലാണ് സംഭവം. മീററ്റ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ധ്രുവ കാന്ത് താക്കു പറയുന്നതനുസരിച്ച് . സംഭവം നടക്കുമ്പോൾ വീട്ടിൽ 18 പേർ ഉണ്ടായിരുന്നു, റിയാസുദ്ദീൻ (50), ഭാര്യ റുക്സാന (45), സൽമാൻ (16), തമന്ന (24), ഹിവ്ജ (3), ആസ് മുഹമ്മദ് (26) എന്നിവരാണ് മരിച്ചത്. ബാക്കി എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. അതേസമയം ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അതിനാൽ തെരച്ചിൽ തുടരുകയാണ്.

Also Read: ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പൊട്ടിത്തെറി ഉണ്ടായത് എന്ന കാരണം വ്യക്തമല്ല. കഴിഞ്ഞ മാസം ഫിറോസാബാദിൽ സമാനമായ സംഭവം നടന്നിരുന്നു, പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് വീട് തകർന്ന് അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Top