തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനും വഴിവെക്കുന്ന രോഗാവസ്ഥയാണ് ഗ്രേവ്സ് രോഗം. ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ പ്രധാന കാരണമാണ് ഇത്. ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥതന്നെ തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് ക്ഷതം ഏല്‍പിക്കുന്നതാണ് ഇതിന് കാരണം.
ഇപ്പോൾ ഗ്രേവ്സ് രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഹോളിവുഡ് താരം ഡെയ്സി റിഡ്ലി. തൈറോയ്ഡിനെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂൺ ഡിസീസായ ഗ്രേവ്സ് രോഗം ബാധിച്ചതിനേക്കുറിച്ചാണ് മുപ്പത്തിരണ്ടുകാരിയായ റിഡ്ലി തുറന്നുപറഞ്ഞത്. നേരത്തേ എൻഡോമെട്രിയോസിസും പോളിസിസ്റ്റിക് ഓവറി സിൻഡ്രോമും സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ഗ്രേവ്സ്.
ഈ രോഗമുള്ളവരില്‍ കാണുന്ന തൈറോട്രോപ്പിന്‍ റിസപ്റ്റര്‍ ആന്റിബോഡ് തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാന്‍ ഇടയാക്കുന്നു. അതായത്, പിറ്റിയൂട്ടറി ഗ്രന്ഥിയുടെ അനുവാദം ഇല്ലാതെ തന്നെ തൈറോയ്ഡ് ഗ്രന്ഥി കൂടുതല്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ഇടയാകുന്നു.
2023-ൽ മാഗ്പി എന്ന സൈക്കോളജിക്കൽ സിനിമ ചെയ്തതിനുപിന്നാലെ തനിക്ക് കടുത്ത ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു എന്ന് ഗ്രേവ്സ് പറയുന്നു. ഹൃദയമിടിപ്പ് കൂടുക, ഭാരം കുറയുക, അമിതക്ഷീണം, കൈകൾ വിറയ്ക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷണങ്ങൾ.
എന്നാൽ സിനിമയിലെ കഥാപാത്രത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിന്റെ ഭാഗമാകാം എന്നുകരുതി ലക്ഷണങ്ങൾ കാര്യമാക്കിയില്ല. പിന്നീട് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും ഗ്രേവ്സ് പറയുന്നു.