ഒരു മണിക്കൂറിൽ ആറുലക്ഷം വ്യുസുമായി ദളപതിയുടെ ‘സ്പാർക്ക്’

ഒരു മണിക്കൂറിൽ ആറുലക്ഷം വ്യുസുമായി ദളപതിയുടെ ‘സ്പാർക്ക്’
ഒരു മണിക്കൂറിൽ ആറുലക്ഷം വ്യുസുമായി ദളപതിയുടെ ‘സ്പാർക്ക്’

രംഗം സൃഷ്ടിച്ച് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ടി’ലെ പുതിയ ഗാനമായ സ്പാർക്കും. റിലീസ് ചെയ്ത് ഒരു മണിക്കൂറിൽ ഗാനം ആറുലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. യുവൻ ശങ്കർ രാജയാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വെങ്കട് പ്രഭുവിന്റെ പിതാവ് ഗംഗൈ അമരൻ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.

വിജയ്‍യും മീനാക്ഷി ചൗധരിയും ഉൾപ്പെടുന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് രാജു സുന്ദരമാണ്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.

സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Top