ദളപതിയുടെ സിനിമ കരിയറിലെ ഏറ്റവും അവസാന ചിത്രമായ ‘ദളപതി 69’ ന്റെ പുതിയ അപ്‌ഡേറ്റുകളാണ് പുറത്തു വരുന്നത്. എച്ച്. വിനോദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. രാഷ്ട്രീയ പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം എന്നതാണ് പോസ്റ്ററുകൾ നൽകുന്ന സൂചന. കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത് വെങ്കട്ട് കെ നാരായണ ആണ്.
സമീപകാലത്ത് ഏറ്റവും ശ്രദ്ധേയ താരമായി മാറിയ ബോളിവുഡ് നടന്‍ ബോബി ഡിയോളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാന വില്ലനായാണ് ബോബി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച വിജയിയുടെ മറ്റൊരു ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ കെ വി എൻ പ്രൊഡക്ഷൻസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.