CMDRF

ദളപതിയും സംഘവും ദുബായിലേക്ക്; ‘ദി ഗോട്ട്’ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു

ദളപതിയും സംഘവും ദുബായിലേക്ക്; ‘ദി ഗോട്ട്’ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു
ദളപതിയും സംഘവും ദുബായിലേക്ക്; ‘ദി ഗോട്ട്’ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു

വിജയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗോട്ട്’. സയന്‍സ് ഫിക്ഷന്‍ എന്റര്‍ടൈനര്‍ ജോണറില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടന്നിരുന്നു. ക്ലൈമാക്‌സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. ശേഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ റഷ്യയിലേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ റഷ്യന്‍ ഷെഡ്യൂളിന് മുന്നേ മറ്റൊരു പ്രധാന ഭാഗത്തിന്റെ ചിത്രീകരണത്തിനായി വിജയും വെങ്കട് പ്രഭുവും ദുബായിലേക്ക് തിരിച്ചിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

വളരെ ചെറിയൊരു ഷെഡ്യൂളായിരിക്കും ദുബായിലേത്. സിനിമയുടെ ഫ്‌ലാഷ്ബാക്ക് രംഗങ്ങളായിരിക്കും ഇവിടെ ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണത്തിനായി ഏതാനും താരങ്ങള്‍ കൂടി ഉടന്‍ ദുബായിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാല്‍ വിജയും വെങ്കട്ട് പ്രഭുവും ഉടന്‍ റഷ്യയിലേക്ക് പോകുമെന്നാണ് സൂചന. അതേസമയം, സിനിമയുടെ റിലീസ് ഓഗസ്റ്റ് മാസത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 23ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

വിജയ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ എന്നിവര്‍ക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Top