തമിഴകത്ത് വൻ റാലിയുമായി വിജയ് വരുന്നു. പുതിയ പാർട്ടി ടി.വി.കെയുടെ ആദ്യ സമ്മേളനത്തോട് അനുബന്ധിച്ച് പത്ത് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള റാലിയാണ് വിജയ് ലക്ഷ്യമിടുന്നത്. ഇതിനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക ഭരണം പിടിക്കുകയാണ് ദളപതിയുടെ ലക്ഷ്യം.