CMDRF

പറമ്പിലെ പേരക്ക പറിച്ചതിന് തെലങ്കാനയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം

പറമ്പിലെ പേരക്ക പറിച്ചതിന് തെലങ്കാനയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം
പറമ്പിലെ പേരക്ക പറിച്ചതിന് തെലങ്കാനയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം

തെലങ്കാന: കേസാറാമില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം. പറമ്പിലെ പേരക്ക പറിച്ചതിനാണ് രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കൈ രണ്ടും കയര്‍ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായാംഗമായ മധുസൂദന്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. ഇക്കാര്യം ചോദിക്കാന്‍ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു.

ജൂണ്‍ 22 ന് നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. രണ്ട് ദിവസം മുന്‍പ് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മധുസൂദന്‍ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിരമിച്ച സ്‌കൂള്‍ പ്രധാനാധ്യാപകനാണ് മധുസൂദന്‍ റെഡ്ഡി.

Top