ദളിത് യുവാവ് ബാര്‍ബര്‍ ഷോപ്പില്‍ കുത്തേറ്റുമരിച്ചു

ദളിത് യുവാവ് ബാര്‍ബര്‍ ഷോപ്പില്‍ കുത്തേറ്റുമരിച്ചു
ദളിത് യുവാവ് ബാര്‍ബര്‍ ഷോപ്പില്‍ കുത്തേറ്റുമരിച്ചു

ബെംഗളൂരു: ബംഗളുരുവില്‍ ദളിത് യുവാവ് ബാര്‍ബര്‍ ഷോപ്പില്‍ കുത്തേറ്റുമരിച്ചു. മുടിവെട്ടാന്‍ വിസമ്മതിച്ചതിനെ ചോദ്യംചെയ്ത ദളിത് യുവാവിനെ ബാര്‍ബര്‍ ഷോപ്പ് ഉടമ കുത്തിക്കൊല്ലുകയായിരുന്നു. യമനൂരപ്പ ബന്ദിഹ ആണ് കൊല്ലപ്പെട്ടത്. കൊപ്പാളിലെ യലബുര്‍ഗ താലൂക്കിലെ സംഗനല ഗ്രാമത്തിലാണ് സംഭവം.

പ്രതിയായ ബാര്‍ബര്‍ ഷോപ്പ് ഉടമ മുഡുഗപ്പ ഹാദപദയെ യലബുര്‍ഗ പോലീസ് അറസ്റ്റുചെയ്തു. ദളിതനായതിനാല്‍ യമനൂരപ്പയുടെ മുടിമുറിക്കാന്‍ മുഡുഗപ്പ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെ മുഡുഗപ്പ കത്രികകൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

Top