മേക്കപ്പിന്റെ ഭാഗമായി കളർ ലെൻസ് ധരിച്ചതിന് പിന്നാലെ കാഴ്ച നഷ്ടമായെന്ന് നടിയും ഹിന്ദി ബിഗ്ബോസ് (14) താരവുമായ ജാസ്മിൻ ഭാസിൻ. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. അസഹനീമായ വേദയെ തുടർന്ന് കാഴ്ച നഷ്ടമായെന്നും നടി പറഞ്ഞു. ജൂലായ് 17നായിരുന്നു പരിപാടി. ഇതിന് വേണ്ടിയാണ് ലെൻസ് ധരിച്ചത്.
താെട്ടുപിന്നാലെ വേദനയും ആരംഭിച്ചു. സമയം പോകും തോറും വേദനയും കൂടിവന്നു.പിന്നാലെ കാഴ്ചയും നഷ്ടമായി. സൺഗ്ലാസ് വച്ചാണ് പിന്നീട് പരിപാടി പൂർത്തിയാക്കിയത്. ഒപ്പമുണ്ടായിരുന്നവരാണ് നടിയെ ഇതിന് സഹായിച്ചത്. ശേഷം കണ്ണാശുപത്രിയിലെത്തി പരിശോധന നടത്തി. കോർണിയക്ക് തകരാർ സംഭവിച്ചെന്ന് ഡോക്ടർ അറിയിച്ചു.
പിന്നാലെ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാലഞ്ച് ദിവസത്തിന് ശേഷം കാഴ്ച തിരികെ ലഭിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇപ്പോൾ കണ്ണുകൾ അടയ്‌ക്കാൻ പോലുമാകുന്നില്ലെന്നും നല്ല വേദനയുണ്ടെന്നും നടി പറഞ്ഞു. ഇവരുടെ ഇരു കണ്ണുകളിലും ബാൻഡേജ് ഒട്ടിച്ചിരിക്കുകയാണ്.