കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യത മനസിലാക്കി മുന്‍കരുതലെടുക്കാന്‍ ജിഎസ്‌ഐ തയാറാക്കിയ മൊബൈല്‍ ആപ്പും വൈബ്‌സൈറ്റും ഉടന്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ 19ന് നടന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പും വെബ്‌സൈറ്റും ഒരാഴ്ച്ചയ്ക്കുള്ളില്‍ ഉപയോഗ സജ്ജമാക്കും. ലാന്‍ഡ് സ്ലൈർ് സസ്‌പെക്ടബിലിറ്റി മാപ്പ് (LSM) എന്നാണ് ഈ ആപ്പിന്റെ പേര്.
മുന്നറിയിപ്പ് പ്രകാരം ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ പുതിയ സംവിധാനം വരുന്നതോടെ കഴിഞ്ഞേക്കും. കേരളത്തില്‍ സംഭവിച്ച ഓരോ ദുരന്തങ്ങള്‍ക്ക് ശേഷം വിദഗ്ധ സംഘങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പലതും സ്വീകരിക്കാതെ പോകുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ എല്‍എസ്എം കാര്യക്ഷമമാക്കുക അത്യാവശ്യമാണ്.
അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 282 ആയി. ഇനിയും സംഖ്യ ഉയര്‍ന്നേക്കും മൂന്നാം ദിവസം മുണ്ടക്കൈയിലും വെള്ളയാര്‍മലയിലും ചൂരല്‍മലയിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണവും പുരോഗമിക്കുന്നു. തിരച്ചിലിന് കൂടുതല്‍ യന്ത്രങ്ങള്‍ ഇന്നെത്തും. വയനാട്ടിലെ ആശുപത്രിയില്‍ ഇതുവരെ ലഭിച്ചത് 143 മൃതദേഹങ്ങളും 91 ശരീര ഭാഗങ്ങളുമാണ്.