പള്ളിപൊളിക്കൽ: ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും പൊളിച്ചു നീക്കി

പുരാതനമായ മറ്റ് ഏഴ് ദർഗകളും പൊളിച്ചുനീക്കി

പള്ളിപൊളിക്കൽ: ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും പൊളിച്ചു നീക്കി
പള്ളിപൊളിക്കൽ: ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും പൊളിച്ചു നീക്കി

ന്യൂഡൽഹി : സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും ഖബർസ്ഥാനും പുരാതനമായ മറ്റ് ഏഴ് ദർഗകളും പൊളിച്ചുനീക്കി.ശനിയാഴ്ച പുലർച്ചെ രണ്ടായിരത്തോളം വരുന്ന പോലീസുകാരുടെ സുരക്ഷയിൽ 36 ബൂൾഡോസറുകൾ ഉപയോഗിച്ചാണ് പൊളിച്ചു നീക്കൽ നടത്തിയത്. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ സോമനാഥ ക്ഷേത്രത്തിന് സമീപമുള്ള മസ്ജിദും ദർഗയും ഖബർസ്ഥാനുമാണ് പൊളിച്ചത്.

1,200 വർഷം പഴക്കമുള്ള ജഅ്ഫർ മുജ്ജഫർ ദർഗയും പ്രാദേശിക മാധ്യമങ്ങളുടെ റിപോർട്ട് പ്രകാരം പൊളിക്കൽ നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് 135 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചാണ് അധികൃതർ പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരെ പ്രതിരോധിച്ചത്.മതപരമായ കെട്ടിടങ്ങളും കോൺക്രീറ്റ് വീടുകളും പൊളിച്ചുനീക്കിയതായും 60 കോടി രൂപ വിലമതിക്കുന്ന 15 ഹെക്ടർ ഭൂമി പിടിച്ചെടുത്തതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ALSO READ: കാമറവഴി പ്രതികളെ തിരിച്ചറിയാം; ബംഗളൂരു പൊലീസിന്‍റെ കാമറയിൽ പതിഞ്ഞത് രണ്ടര ലക്ഷം കുറ്റവാളികൾ

പൊളിച്ചുമാറ്റൽ ജുഡീഷ്യറി അധികാരത്തോടുള്ള നഗ്നമായ അവഗണനയാണെന്ന് സുപ്രീം കോടതി അഭിഭാഷകൻ അനസ് തൻവീർ സോഷ്യൽ മീഡിയയിൽ അറിയിച്ചു. ദർഗയുടെ ഭിത്തിയിൽ കൊത്തിവെച്ചിരിക്കുന്ന ലിഖിതത്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. ഇത് നിയമപ്രകാരം സംരക്ഷിത സ്മാരകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Top