ഗാസയില്‍ ഇരുണ്ട യുഗം; വരാനിരിക്കുന്നത് കൊടിയ പട്ടിണി

പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള അവരുടെ ഏജന്‍സി യുഎന്‍ആര്‍ഡബ്ല്യുഎ ആണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്

ഗാസയില്‍ ഇരുണ്ട യുഗം; വരാനിരിക്കുന്നത് കൊടിയ പട്ടിണി
ഗാസയില്‍ ഇരുണ്ട യുഗം; വരാനിരിക്കുന്നത് കൊടിയ പട്ടിണി

സ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ ജനങ്ങളെ കൊടിയ ദുരിതത്തിലേയ്ക്കും പട്ടിണിയിലേയ്ക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനങ്ങളുടെ അതിഭീകരമായ അവസ്ഥകളാണ് മാധ്യമങ്ങളിലൂടെ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഗാസയെ ഇല്ലാതാക്കാന്‍ കര, വ്യോമയാക്രമണങ്ങളോടൊപ്പം ‘പട്ടിണി’യെയും ഇസ്രയേല്‍ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.

ഇസ്രയേല്‍ തകര്‍ത്തെറിഞ്ഞ ഗാസയില്‍ വരാനിരിക്കുന്നത് കൊടിയ ദാരിദ്ര്യവും പട്ടിണിയുമാണെന്ന് യു.എന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള അവരുടെ ഏജന്‍സി യുഎന്‍ആര്‍ഡബ്ല്യുഎ ആണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. ഇതോടെ, ഈ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം ഇസ്രായേല്‍ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു.

Israel attack

Also Read: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍; ഹോളിവുഡ് സിനിമകളേക്കാളും ചെലവ് കുറവോ?

യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള 1967 മുതലുള്ള സഹകരണ കരാര്‍ റദ്ദാക്കിയതായി ഇസ്രായേലി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബര്‍ 7 ലെ ഇസ്രയേലിലെ കൂട്ടക്കൊലയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയിലെ ജീവനക്കാര്‍ പങ്കെടുത്തിരുന്നുവെന്നും, അവര്‍ ഗാസ മുനമ്പിലെ പ്രശ്നത്തിന്റെ ഭാഗമാണെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി കാറ്റ്സ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ പ്രദേശത്ത് യുഎന്‍ആര്‍ഡബ്ല്യുഎ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുന്ന രണ്ട് വിവാദ ബില്ലുകള്‍ ഇസ്രയേല്‍ പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച അംഗീകരിച്ചിരുന്നു.

പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പോരാളികള്‍ യുഎന്‍ആര്‍ഡബ്ല്യുഎയിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ആരോപിക്കുന്നു. എന്നാല്‍, യുഎന്‍ ഏജന്‍സി ആരോപണങ്ങള്‍ നിഷേധിക്കുകയും അതിന്റെ നിഷ്പക്ഷത ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പിലെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ തിങ്കളാഴ്ച പറഞ്ഞു.

Israel-Palastine

Also Read: അമേരിക്കൻ യുദ്ധ കപ്പലുകൾ ആക്രമിക്കാൻ ഇറാൻ നീക്കം, മുന്നറിയിപ്പ് നൽകി സി.ഐ.എ, യുദ്ധഭീതിയിൽ ലോകം

ഇസ്രയേല്‍ ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍, അത് ഗാസ മുനമ്പിലെ അന്താരാഷ്ട്ര മാനുഷിക പ്രവര്‍ത്തനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് യുഎന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കെതിരായ ഇസ്രയേലിന്റെ നിരോധനം ഗാസയിലെ കടുത്ത മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് മറ്റ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ സൈന്യം എന്‍ക്ലേവിലേക്കുള്ള ഭക്ഷണവും മറ്റ് സാധനങ്ങളും കര്‍ശനമായി നിയന്ത്രിക്കുന്നത് തുടരുന്നതിനാല്‍ ഗാസ”ഉടന്‍ പട്ടിണിയിലേക്ക്” പോകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുഎന്നിന് ഇസ്രയേലിന്റെ അറിയിപ്പ് വന്നത്.

ആക്രമണത്തിനുശേഷം, ഇസ്രയേല്‍ സൈന്യം ഗാസയില്‍ ക്രൂരമായ സൈനിക കാമ്പെയ്‌നാണ് നടത്തിയത്. ഇതുവരെ 43,000-ത്തിലധികം ആളുകളെ കൊന്നൊടുക്കി, ഏകദേശം 2.3 ദശലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പലസ്തീനിയന്‍ പ്രദേശത്തിന്റെ വലിയ ഭാഗങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന ക്രൂരമായ ആക്രമണത്തിലൂടെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്.

Israel Soldiers

Also Read: ‘തകര്‍പ്പന്‍ പ്രതികരണം’; ഇസ്രയേലിനെയും അമേരിക്കയേയും വിറപ്പിച്ച് ഇറാന്റെ ആത്മീയ നേതാവ്

ഗാസയിലെ കുട്ടികള്‍ പട്ടിണിയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം മരിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് മുമ്പ് പറഞ്ഞിരുന്നു. ഗാസയിലെ കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കടുത്ത പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു.

ഗുരുതരമായ പോഷകാഹാരക്കുറവുള്ള 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം 0.8 ശതമാനത്തില്‍ നിന്ന് വടക്കന്‍ ഗാസയില്‍ 12.4 നും 16.5 നും ഇടയിലായി ഉയര്‍ന്നതായി ലോക ആരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. യുണിസെഫിന്റെ നേതൃത്വത്തിലുള്ള മാനുഷിക സംഘടനകളുടെ ശൃംഖലയായ ഗ്ലോബല്‍ ന്യൂട്രീഷന്‍ ക്ലസ്റ്റര്‍ നടത്തിയ പോഷകാഹാര വൈകല്യ വിശകലനം അനുസരിച്ച്, ഗാസയിലുടനീളമുള്ള 6-23 മാസം പ്രായമുള്ള 90 ശതമാനം കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ‘കടുത്ത ഭക്ഷണ ദാരിദ്ര്യം’ അഭിമുഖീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Jabaliya Camp attack

Read Also: ഗാസയില്‍ മരണതാണ്ഡവം തുടര്‍ന്ന് ഇസ്രയേല്‍: കാഴ്ചക്കാരായി യുഎന്‍

ഇസ്രയേലിന്റെ തുടര്‍ച്ചയായ ബോംബാക്രമണവും ഗ്രൗണ്ട് ഓപ്പറേഷനുകളും, ഇസ്രായേലില്‍ നിന്നുള്ള സുരക്ഷാ ഉറപ്പുകളുടെ അഭാവം, വ്യാപകമായ അടിസ്ഥാന സൗകര്യ നാശം, വാര്‍ത്താവിനിമയ തടസ്സങ്ങള്‍ എന്നിവ ഗാസയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്നു . തങ്ങളുടെ സഹായ വാഹനങ്ങളെയും തൊഴിലാളികളെയും ഇസ്രായേല്‍ സൈന്യം ആക്രമിച്ചതായി മാനുഷിക സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഗാസ സിറ്റിയിലെ പോളിയോ വാക്സിന്‍ കേന്ദ്രം വീണ്ടും ഇസ്രയേല്‍ ആക്രമിച്ചു. സ്റ്റണ്‍ ഗ്രനേഡ് പ്രയോഗത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. വാക്സിനേഷന്‍ നടത്തുന്നതിനായി ആക്രമണത്തിന് താത്കാലിക വിരാമം ഇസ്രയേല്‍ പ്രഖ്യാപിച്ച മേഖലയിലാണ് അവര്‍ വീണ്ടും ആക്രമണം നടത്തിയതെന്നത് വിരോധാഭാസമായ കാര്യമാണ്.

United Nations

Also Read: റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ‘ഉപരോധ നയം’ ആയുധമാക്കുന്ന അമേരിക്ക

ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളുടെ കൂടുതല്‍ ഇരുണ്ട അധ്യായമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ യുഎന്നിന്റെ പ്രതികരണശേഷി നഷ്ടമായിരിക്കുകയാണ്. മനുഷ്യധ്വംസക പ്രവര്‍ത്തനങ്ങളാണ് ഇസ്രയേലിന്റെ നേതൃത്വത്തില്‍ ഗാസയില്‍ നടക്കുന്നതെന്നത് പകല്‍ പോലെ സത്യമാണ്.

Top