CMDRF

ഇടിക്കൂട്ടിൽ വീണ്ടും ഇരുട്ടടി, ഇന്ത്യയുടെ നിഷാന്ത് ദേവ് ക്വാർട്ടറിൽ പുറത്ത്; വൻ ചതിയെന്ന് ആരോപണം

ഇടിക്കൂട്ടിൽ വീണ്ടും ഇരുട്ടടി, ഇന്ത്യയുടെ നിഷാന്ത് ദേവ് ക്വാർട്ടറിൽ പുറത്ത്; വൻ ചതിയെന്ന് ആരോപണം
ഇടിക്കൂട്ടിൽ വീണ്ടും ഇരുട്ടടി, ഇന്ത്യയുടെ നിഷാന്ത് ദേവ് ക്വാർട്ടറിൽ പുറത്ത്; വൻ ചതിയെന്ന് ആരോപണം

പാരീസ്: 2024 പാരീസ് ഒളിംപിക്സിലെ ഇടിക്കൂട്ടിൽ ഇന്ത്യക്ക് തിരിച്ചടി. ഇന്നലെ രാത്രി വൈകി നടന്ന 71 കിലോ പുരുഷ വിഭാഗം ബോക്സിംഗ് ക്വാർട്ടറിൽ ഇന്ത്യയുടെ നിഷാന്ത് ദേവിന് മെക്സിക്കൻ താരം മാർകോ വെർദെയോട് തോറ്റ് നിരാശയോടെ മടക്കം. ആദ്യ റൗണ്ടിൽ 4-1ൻറെ ലീഡ് നേടിയ ശേഷം ആയിരുന്നു ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ നിഷാന്തിൻറെ നടുക്കുന്ന തോൽവി.

കളിയുടെ ആദ്യ റൗണ്ടിൽ ലീഡെഡടുത്തെങ്കിലും തുടർന്നുള്ള രണ്ടാം റൗണ്ടിൽ നിഷാന്തിൻറെ ലീഡ് കുറക്കാൻ വെർദെക്കായി. 3-2ന് രണ്ടാം റൗണ്ടിൽ വെർദെക്ക് അനുകൂലമായിരുന്നു അഞ്ച് ജഡ്ജിമാരുടെ തീരുമാനം. എന്നാൽ അവസാന റൗണ്ടുകളിൽ ഇരു താരങ്ങളും ക്ഷീണിതരായി കാണപ്പെട്ടെങ്കിലും നിഷാന്തിനുമേൽ നിർണായക പഞ്ചുകളുമായി അവസാനം ലീഡെടുത്ത് വെർദെ വിജയം കൈക്കലാക്കി.

നേരത്തെ 2021 ഇത് നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെർദെയെ തോൽപ്പിച്ചിരുന്നതിനാൽ പാരീസിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിലൊരാളായിരുന്നു നിഷാന്ത്. ഇപ്പോൾ നിഷാന്ത് കൂടി പുറത്തായതോടെ പാരീസ് ഒളിംപിക്സ് ബോക്സിംഗിൽ ഇനി ഇടിക്കൂട്ടിൽ ഇന്ത്യൻ പ്രതീക്ഷയായി അവശേഷിക്കുന്നത് ലോവ്ലിന ബോർഗോഹെൻ മാത്രമാണ്. ഇന്ന് നടക്കുന്ന വനിതകളുടെ 75 കിലോ ക്വാർട്ടർ ഫൈനലിൽ ലോവ്ലിന ബോർഗോഹെയ്ൻ ചൈനയുടെ ലി ക്യാനിനെ നേരിടും.

അതേസമയം, ഇടിക്കൂട്ടിലുള്ള നിഷാന്തിൻറെ തോൽവിക്ക് പിന്നിൽ സ്കോറിംഗിലെ അപാകതയാണെന്നും വൻ ചതിയാണ് നടന്നതെന്നുമുള്ള ആരോപണവുമായി മുൻ ബോക്സിംഗ് താരം വിജേന്ദർ സിംഗും, നടൻ രൺദീപ് ഹൂഡയും അടക്കമുളളവർ രംഗത്തെത്തിയിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ടിലും വ്യക്തമായ ആധിപത്യം നേടിയെന്ന് ആർക്കും മനസിലാവുന്ന നിഷാന്തിനെ തോൽപ്പിച്ചത് തെറ്റായ സ്കോറിംഗ് രീതിയാണെന്ന് ഇരുവരും പറഞ്ഞു. നിഷാന്ദ് പുറത്തെടുത്ത പോരാട്ടമികവിനെ അഭിനന്ദിച്ചു, 2008ലെ ഒളിംപിക്സിലെ ബോക്സിംഗ് വെങ്കല മെഡൽ ജേതാവുകൂടിയായ വിജേന്ദർ പറഞ്ഞു.

Top