കൊല്ലത്ത് ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്

2019 ഡിസംബറിലായിരുന്നു കൊലപാതകം. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദാണ് ഉത്തരവിട്ടത്.

കൊല്ലത്ത് ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലത്ത് ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്

കൊല്ലം: കൊല്ലത്ത് ഭര്‍തൃമാതാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്. 2019 ഡിസംബറിലായിരുന്നു കൊലപാതകം. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദാണ് ഉത്തരവിട്ടത്.

രമണിയമ്മയ്ക്ക് മൂന്ന് ആണ്‍മക്കളാണ് ഉണ്ടായിരുന്നത്. ഇളയ മകനായ വിമല്‍ കുമാറിന്റെ ഭാര്യയാണ് പ്രതി ഗിരിത കുമാരി. 2019 ഡിസംബര്‍ മാസം 11-ാം തീയതി ഉച്ചയ്ക്ക് 1.30 മണിക്ക് വീട്ടില്‍ മറ്റാരുമില്ലിതിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയും നിലവിളികേട്ട് ഓടി വന്ന രമണി അമ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖരപിള്ളയും മറ്റുള്ളവരും ചേര്‍ന്ന് അടുക്കള വാതില്‍ ചവിട്ടി തുറന്ന് പ്രവേശിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രമണിയമ്മയെയും പ്രതിയേയും മുറിയില്‍ കാണുകയായിരുന്നു. ബോധരഹിതയായ രമണിയമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരണം നടക്കുകയാണ് ഉണ്ടായത്.

Also Read : ദമ്പതികളുടെ മരണം; വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഒന്നാം സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുന്‍പ് മരിച്ചു പോയിരുന്നു. അടുത്ത ബന്ധുക്കള്‍ സാക്ഷിയായ കേസില്‍ പ്രതിയുടെ ഭര്‍ത്താവ് വിമല്‍ കുമാര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. കൊലപാതകത്തിന് ശേഷം വിമല്‍കുമാര്‍, പ്രതിയായ ഭാര്യയില്‍ നിന്ന് കുടുംബകോടതിയില്‍ കൊടുത്ത വിവാഹമോചനം നേടുന്നതിനുവേണ്ടി ഹര്‍ജികളില്‍ കേസിലെ പ്രതിക്ക് രഞ്ജിത്തുമായി അവിഹിതബന്ധമുള്ളതായി ആരോപിച്ചത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. നിര്‍ണ്ണായകമായ സാഹചര്യതെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍. എസ്, ശൈലേഷ് കുമാര്‍, എസ് ഐ രതീഷ്‌കുമാര്‍ എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍.ജി മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായി wcpo ദീപ്തി ആയിരുന്നു.

Top