തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി നേതൃത്വം. ഷാഫി പറമ്പില്‍ വിജയം ഉറപ്പിച്ചെന്ന വിലയിരുത്തലിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം നിലക്ക് പ്രചരണം ആരംഭിച്ചിരുന്നു.
ഇതിനെതിരെയാണ് ഡിസിസി നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. ഷാഫിയെയും യോഗം വിമര്‍ശിച്ചു. ജയിക്കുമെന്ന അധിക ആത്മവിശ്വാസം വേണ്ടെന്ന് ഷാഫിക്ക് ഡിസിസിയുടെ മുന്നറിയിപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് പാലക്കാട് പ്രചാരണം നടത്തിയെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പല വ്യക്തികളെയും നേരില്‍ കണ്ട് പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാവ് പ്രചാരണം നടത്തിയത് അംഗീകരിക്കാനാവില്ല അത് കെപിസിസിയെ അറിയിക്കുമെന്ന് നേതൃത്വം അറിയിച്ചു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്, വി കെ ശ്രീകണ്ഠന്, രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.