‘ഡി നോവോ’ 2024 അന്തർദേശീയ കോൺഫറൻസ്: ഡിസ്റ്റ് ക്യാമ്പസിൽ

ഡിസംബർ 4 മുതൽ 6 വരെ ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്‌റ്റ്), അങ്കമാലിയിൽ നടക്കുന്നു

‘ഡി നോവോ’ 2024 അന്തർദേശീയ കോൺഫറൻസ്: ഡിസ്റ്റ് ക്യാമ്പസിൽ
‘ഡി നോവോ’ 2024 അന്തർദേശീയ കോൺഫറൻസ്: ഡിസ്റ്റ് ക്യാമ്പസിൽ

ഡി പോൾ സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് 2009-ൽ ആരംഭിച്ച അന്താരാഷ്ട്ര സോഷ്യൽ വർക്ക് കോൺഫറൻസ് ആയ ‘ഡി നോവോ’ ഈ വർഷം അന്തർദേശീയ കോൺഫറൻസും രണ്ടാം അന്തർദേശീയ ഇമോഷണൽ വെൽബീയിംഗ് കോൺഫറൻസും ഡിസംബർ 4 മുതൽ 6 വരെ ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്‌റ്റ്), അങ്കമാലിയിൽ നടക്കുന്നു. ഈ അന്തർദേശീയ സമ്മേളനം ഇമോഷണൽ വെൽബീയിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ജനീവയുടെ സഹകരണത്തോടെ, ജെയിംസ് കുക്ക് സർവകലാശാല, ഓസ്‌ട്രേലിയ, കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റേൺ ആഫ്രിക്ക, യൂണിവേഴ്‌സിറ്റി ഓഫ് നൈറോബി, കെനിയ എന്നിവയുടെ അക്കാദമിക് പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ഇമോഷണൽ വെൽബീയിംഗ്: ലെവറേജിംഗ് ഫ്ലോറിഷിംഗ് ആൻഡ് കോഹസീവ് സൊസൈറ്റീസ്’ എന്ന വിഷയത്തെ ആസ്പദമാക്കി, വിവിധ ജനവിഭാഗങ്ങളിലെയും സാമൂഹിക പശ്ചാത്തലങ്ങളിലെയും നാഷണൽ വെൽബീയിംഗ് എന്ന ആശയത്തിന്റെ വിപുലമായ ഉൾക്കാഴ്ചയും പ്രാധാന്യവും പരിപോഷിപ്പിക്കുകയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം.

Also Read: ഫെബ്രുവരി 15 മുതൽ സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾ

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പ്രശസ്ത വിദഗ്ധരുടെ മുഖ്യപ്രഭാഷണങ്ങൾ, പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, വിവിധ പ്രായത്തെയും ജനവിഭാഗത്തെയും ചർച്ചചെയ്യുന്ന വർക്ക്‌ഷോപ്പുകൾ എന്നിവയുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള ഗവേഷകരുടെ ഗവേഷണ പ്രബന്ധങ്ങളുടെയും ചിന്തകളുടെയും പേപ്പർ പ്രെസന്റേഷൻ സെഷനുകളും നടക്കും.

Top