CMDRF

കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം; വലിച്ചെറിയുന്നതിന്റെ ദൃശ്യം പുറത്ത്

കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം; വലിച്ചെറിയുന്നതിന്റെ ദൃശ്യം പുറത്ത്
കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം; വലിച്ചെറിയുന്നതിന്റെ ദൃശ്യം പുറത്ത്

എറണാകുളം: പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്മെന്റില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞതായാണ് സിസിടിവി ദൃശ്യം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു പൊതിക്കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് റോഡില്‍ ഉപേക്ഷിച്ച നിലയല്‍ കണ്ടെത്തിയത്. 8.10നും 8.20നും ഇടയിലായാണ് കുഞ്ഞിന്റെ മൃതദേഹം ഫ്‌ലാറ്റിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. ആ സമയം ഒരു എസ് യുവി ഇതുവഴി പോകുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി.

Top