CMDRF

സാമ്പാറിൽ ചത്ത പല്ലി

സംഭവത്തെ തുടര്‍ന്ന് കോളേജിൽ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

സാമ്പാറിൽ ചത്ത പല്ലി
സാമ്പാറിൽ ചത്ത പല്ലി

തിരുവനന്തപുരം: സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്‍റീനിൽ നിന്നും നൽകിയ സാമ്പാറിലാണ് ചത്തപല്ലിയെ കണ്ടത്. സംഭവത്തെ തുടര്‍ന്ന് കോളേജിൽ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും പിഴ ഈടാക്കി തൽക്കാലികമായി കാന്‍റീൻ അടപ്പിക്കുകയും ചെയ്തു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

Top