പാകിസ്ഥാനിൽ ചാവേർ ആക്രമണം; നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിൽ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്

പാകിസ്ഥാനിൽ ചാവേർ ആക്രമണം; നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ ചാവേർ ആക്രമണം; നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പെഷവാർ: സ്ത്രീകളുടെ വേഷമായ ബുർഖ ധരിച്ച തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ പാകിസ്ഥാനിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെ ബന്നുവിലാണ് ആക്രമണം നടന്നത്. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ വടക്കൻ വസീറിസ്ഥാൻ ഗോത്രമേഖലയുടെ അതിർത്തിയാണ് ബന്നു ജില്ല.

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയാണ് ഇത്. ഇസ്ലാമിക തീവ്രവാദ സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംഘടനയുടെ വക്താവ് പറഞ്ഞു.

Also Read: അമേരിക്കയിൽ നിന്ന് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ; കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

പാകിസ്ഥാനിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് മുന്നോടിയായി ഇസ്ലാമബാദിൽ ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിനെ സ്വീകരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. തലസ്ഥാന നഗരം ഉച്ചകോടി കാരണം പരിപൂർണ്ണ ലോക്ക് ഡൗണിൽ ആണ്.

എന്നാൽ സമ്മേളനത്തിന് മുന്നോടിയായി പാകിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിൽ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വാരാന്ത്യത്തിൽ തെക്കൻ കറാച്ചി നഗരത്തിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെടുകയും ബലൂചിസ്ഥാനിൽ 20 കൽക്കരി ഖനിത്തൊഴിലാളികളെ വെടിവെച്ച് കൊല്ലുകയും ചെയ്തു.

Top