ദമ്പതികളുടെ മരണം; വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്

ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ദമ്പതികളുടെ മരണം; വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്
ദമ്പതികളുടെ മരണം; വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്

തിരുവനന്തപുരം: പാറശ്ശാലയിൽ വ്ളോഗർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദൂരുഹത നീക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച പ്രിയയുടെ കഴുത്തിൽ ഭർത്താവ് ബലം പ്രയോഗിച്ച പാടുകൾ ഉണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലായിരുന്നു ആദ്യം എത്തിയത്.

Also Read : തൃശൂർ പൂരം കലക്കൽ; എഡിജിപിക്കെതിരായ ഹർജി സ്വീകരിച്ച് കോടതി

എന്നാൽ മരണകാരണം ഇതാണോ എന്നറിയണമെങ്കിൽ ആന്തരിക അവയവങ്ങളുടെ വിശദമായ പരിശോധനഫലം ലഭിക്കണം. ഇരുവരുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയോടുള്ള സംശയത്തിലാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസിന് ലഭിച്ച സൂചന . പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലാണ് മരണത്തിൽ വ്യക്തതയുണ്ടാകുവെന്ന് പോലീസ് അറിയിച്ചു.

Top