കണ്ണൂർ: കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തിയത്.
പ്രതിഷേധം വലിയ സംഘർഷത്തിലേക്ക് എത്തി. പോലീസിന്റെ ബാരിക്കേഡ് മറികടന്ന് നിരവധി പ്രവർത്തകർ പ്രതിഷേധിച്ചു. വനിതാ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവുമായെത്തിയ വനിതാ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.